navas
കെ.എ.നവാസ് .

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം പ്രസിഡന്റായി കെ.എ. നവാസിനെയും വൈസ് പ്രസിഡന്റായി വി.കെ. വിജയനെയും തിരഞ്ഞെടുത്തു. ഭരണസമിതി യോഗത്തിൽ അംഗങ്ങളായ പി.എ. അനിൽകുമാർ, സി.പി. ജോയി, യു.ആർ. ബാബു, വി.കെ. മണി, സജി ഏലിയാസ്, കെ.എ. സനീർ, കെ.ജി. സത്യൻ, ജയശ്രീ ശ്രീധരൻ, വിദ്യ പ്രസാദ്, പി.ജി. ശാന്ത, എം.കെ. ന്തോഷ്, സംഘം സെക്രട്ടറി വി.ടി. ആനന്ദവല്ലി എന്നിവർ പങ്കെടുത്തു. സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവുമാണ് കെ.എ. നവാസ്.