വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഏറ്റവും വലിയ തോടായ ആർ.എം.പി. തോട്ടിലെ ചെളി നീക്കം ചെയ്ത് തോട് സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം. എസ്. ശർമ്മ എം.എൽ.എ.യുടെ നിർദ്ദേശ പ്രകാരം തീരദേശ വികസന കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി. പദ്ധതി തയ്യാറാക്കി നടപ്പുവർഷത്തെ നബാഡ് ധനസഹായത്തിനുള്ള മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കം നടത്തിയിട്ടുണ്ട്.
എസ്. ശർമ്മ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന സ്ഥല പരിശോധനയിൽ ചീഫ് എൻജിനീയർ ബി.ടി.വി. കൃഷ്ണൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എം.ടി.സുനിൽ, പ്രോജക്ട് അസോസിയേറ്റ് ലക്ഷ്മി രാജീവ്, അസി. എൻജിനീയർ അപർണ്ണ തമ്പി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

#സംസ്ഥാന ഡിസ്റ്റാസ്റ്റർ ഫണ്ടിൽ നിന്ന് 93 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

# ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 43 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

#ബാക്കിവരുന്ന 6 കി.മീ ദൈർഘ്യമുള്ള സംരക്ഷണ പ്രവൃത്തികളാണ് തീരദേശ വികസന കോർപ്പറേഷൻ ഏറ്റെടുക്കും.

1#ആർ.എം.പി. തോടിന് 136 ലക്ഷത്തിന്റെ പദ്ധതി
2#വെള്ളക്കെട്ട് ഒഴിവാകും

3#നീരൊഴുക്ക് സുഗമമാകും
4#കൊതുകുശല്യം കുറയും

5#മത്സ്യവും വളരും