insurance
മത്സ്യബന്ധനത്തിനിടയിൽ അപകടമരണം സംഭവിച്ച നായരമ്പലം കൈരവളപ്പിൽ ചന്ദ്രബോസിന് മത്സ്യഫെഡ് ഇൻഷൂറൻസ് ആനുകൂല്യം എസ്.ശർമ്മ കൈമാറുന്നു.


മത്സ്യബന്ധനത്തിനിടയിൽ അപകടമരണം സംഭവിച്ച നായരമ്പലം കൈതവളപ്പിൽ ചന്ദ്രബോസിന്റെ കുടുംബത്തിന് മത്സ്യഫെഡ് ഇൻഷൂറൻസ് ആനുകൂല്യം എസ്. ശർമ്മ എം എൽ എ കൈമാറി. മത്സ്യഫെഡ് ഭരണസമിതിയംഗം കെ. സി. രാജീവ്, മത്സ്യഫെഡ് ജില്ലാ മാനേജർ ഡെയ്‌സി ബെന്നി, ഞാറയ്ക്കൽ-നായരമ്പലം മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് പി. ജി. ജയകുമാർ, പ്രോജക്ട് ഓഫീസർ അഞ്ജു അലക്‌സ്, സംഘം ഭരണസമിതി അംഗങ്ങളായ കെ. എ. ശശി, കെ. എ. അനീഷ്‌കുമാർ, സംഘം സെക്രട്ടറി വി. കെ. ജിതേന്ദ്രകുമാരി എന്നിവർ സന്നിഹിതരായിരുന്നു.