eldhose-kunnappilly
കൂവപ്പടി ക്ഷീര വികസന ഓഫീസിന് മുന്നിൽ നടത്തിയ ധർണ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ക്ഷീര കർഷകരുടെ ആവശ്യങ്ങൾ സർക്കാരിനെ ബോദ്ധ്യപ്പെടുത്താനും അംഗീകരിപ്പിക്കുവാനുള്ള ശ്രമങ്ങൾ തുടരുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ പറഞ്ഞു. കൂവപ്പടി ബ്ലോക്ക് ക്ഷീര സംഘങ്ങളുടെയും സ്വതന്ത്ര ക്ഷീരകർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ കൂവപ്പടി ക്ഷീരവികസന ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറുനൂറോളം ക്ഷീര കർഷകർ ഒപ്പിട്ട നിവേദനം എം.എൽ.എയ്ക്ക് നൽകി. കൊമ്പനാട് ക്ഷീരോത്പാദക സംഘം പ്രസിഡന്റ് എൻ.വി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, പി.പി. അവറാച്ചൻ, പി.കെ. സത്യൻ, വിൽസൻ പാണംകുഴി, ഔസേഫ് കോടനാട്, രതീഷ് രാജൻ എന്നിവർ പ്രസംഗിച്ചു.