കൊച്ചി : കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.എം.പി.എ.) സമ്മേളനം ഇന്ത്യൻ പ്രിന്റിംഗ് പാക്കേജിംഗ് ആൻഡ് അലൈഡ് മെഷീനറി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് എസ്. ദയാകർ റെഢിയെ ആദരിച്ചു. വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പൊന്നാട അണിയിച്ചു.
കെ.എം.പി.എ. സംസ്ഥാന പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസ്, ട്രഷറർ രാജു എൻ. കുട്ടി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മൻമോഹൻ ഷേണായി, കോ ഓർഡിനേറ്റർ ഒ. വേണുഗോപാൽ, ജി. രാജേഷ്എന്നിവർ പ്രസംഗിച്ചു.