മൂവാറ്റുപുഴ: വ്യാപാരി വ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് സമ്മേളനം 27ന് രാവിലെ 9.30ന് പായിപ്ര കവലയിലെ ഗോൾഡൻ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി സി.കെ. ജലീൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഷുക്കൂർ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എസ്. ഗോപകുമാർ സ്വാഗതം പറയും . ജില്ലാ പ്രസിഡന്റ് അബ്ദുൾ വഹാബ് മെമ്പർഷിപ്പ് വിതരണോദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് സർട്ടിഫിക്കറ്റ് വിതരണവും യോഗക്ലാസ് രജിസ്ട്രേഷൻ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ വി.എച്ച്. ഷെഫീക്കും നിർവഹിക്കും.