ആലുവ: ആലുവ ക്ളോക്ക് ടവർ ബിൽഡിംഗിലെ ആലുവ മീഡിയ ക്ളബ് ഓഫീസിൽ നിന്ന് വാതിൽ, സ്റ്റീൽ മേശ, പ്ളൈവുഡ്, ടൈലുകൾ, സ്വിച്ച് ബോർഡ് എന്നിവ കവർന്നു. തിങ്കളാഴ്ച്ച രാത്രി 9.40ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ മോഷണ വസ്തുക്കൾ കയറ്റുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. ഓഫീസിന്റെ പണികൾ നടന്നുവരികയായിരുന്നു.