പെരുമ്പാവൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനം മുനിസിപ്പൽ കൗൺസിലർ പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. അജിത്കുമാർ, ജില്ലാ സെക്രട്ടറി കെ.എ. പീലോസ്, ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ആന്റണി, പെരുമ്പാവൂർ യൂണിറ്റ് പ്രസിഡന്റ് മാത്യൂസ് പോൾ, സെക്രട്ടറി പി.കെ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.