fish
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കൂവപ്പടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ ചിറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

പെരുമ്പാവൂർ: ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കൂവപ്പടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ ചിറയിൽ വീണ്ടും 6000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്‌ല, രോഹു, മൃഗാൾ എന്നിവയാണ് നിക്ഷേപിച്ചത്. വാർഡ് മെമ്പർ പി. ശിവൻ, കോടനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.ഡി. ബാബു. പരിസരവാസികളായ ഗോപി ടി. കെ., വിജയൻ എം. ആർ ,സാജു തോമ്പ്ര , പൗലോസ് ടി. വി , ബാബു ഇലഞ്ഞിക്കമാലി, നളിനാക്ഷൻ ,എം. കെ. സുകുമാരൻ, എം. പി. ശിവരാജൻ, എം. ഒ. പൗലോസ്, കണ്ണൻ എന്നിവർ നേതൃത്വം നൽകി.