പറവൂർ : സർക്കാർ പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസ ധനസഹായ അപേക്ഷയുടെ അന്വേഷണം പുർണ്ണമായും നടത്തുക, വഴിവിളക്കുകൾ ഉടനെ കത്തിക്കുക, ശുചികരണ പ്രവർത്തനം നടത്തുക,റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. രാജൻ, പി.പി. അരൂഷ് തുടങ്ങിയവർ സംസാരിച്ചു.