പിറവം : സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നേതൃത്വ സംഗമവും നൈപുണ്യ വികസന ശില്പശാലയും സംഘടിപ്പിച്ചു. സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മയായ അർച്ചന വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ ബെന്നി വി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി, ഡോ. ബിജു സ്കറിയ, ആർഷ അരുൺ, ബിന്ദു ബാബു, ജയമോൾ പീറ്റർ എന്നിവർ പ്രസംഗിച്ചു.