ആലുവ: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ആലുവ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എം.വി.ഐ) എ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി നാസർ എളമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഫൈസൽ നെടുമ്പാശ്ശേരി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സുജിത്ത് ആരക്കുന്നം, അമൽദേവ് ചെറായി, ജില്ലാ പ്രസിഡണ്ട് സുഗതൻ മുവാറ്റുപുഴ, സെക്രട്ടറി സുനിൽ ആലുവ, ട്രഷറർ രാജീവ് ആലുവ, എക്‌സിക്യൂട്ടീവ് അംഗം കുഞ്ഞുമോൻ കടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ ഡ്രൈവർമാരെയും അംഗങ്ങളാക്കാൻ തീരുമാനിച്ചതായി സെക്രട്ടറി സുനിൽ ആലുവ അറിയിച്ചു.