കൊച്ചി:കലയും കലാജീവിതവും പ്രമേയമാക്കി ആര്യചിത്ര ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഡോ. സത്യനാരായണനുണ്ണി കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ഒരു ദേശവിശേഷം' 28 ന് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തായമ്പക കലാകാരന്മാരായ പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കെ ടി രാമകൃഷ്ണൻ ആണ് നിർമ്മാണം. കാമറ: സാജൻ ആന്റണി, എഡിറ്റർ : കെ എം ഷൈലേഷ്, അനൂപ് തോഴൂക്കരയുടെ വരികൾക്ക് സരോജ ഉണ്ണികൃഷ്ണന്റെയാണ് സംഗീതം. ഡോ. സത്യനാരായണനുണ്ണി, നിർമാതാവ് കെ ടി രാമകൃഷ്ണൻ, പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.