ആലുവ: എറണാകുളത്ത് നിലവിലുണ്ടായിരുന്ന വഖഫ് ട്രിബൂണലിന്റെ ഫയലിംഗ് സൗകര്യത്തോടു കൂടിയുളള സിറ്റിംഗ് ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് മഹല്ല് ജമാ അത്ത് കൗൺസിൽ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോഴിക്കോട്ടേക്ക് മാറ്റിയ നടപടി ഏറെ ബുദ്ധിമുട്ടും ബാദ്ധ്യതയും സൃഷ്ടിക്കുന്നതാണെന്നും യോഗം ചൂണ്ടികാട്ടി. പ്രസിഡന്റ് എ.എ. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ് പുഴക്കര, പി.കെ.എ. കരീം, ഡോ. എ.ബി. അലിയാർ, എ.എം. സുലൈമാൻ, ഹംസ വാഴക്കാല എന്നിവർ സംസാരിച്ചു.