ആലുവ: ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുമ്പിലുള്ള പെട്ടിക്കടയിൽ മോഷണം. താഴ് തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മേൽകൂരയിലെ ഷീറ്റ് നീക്കി അകത്ത് കടന്ന മോഷ്ടാവ് മൊബൈൽ ഫോണും മേശവലിപ്പിലുണ്ടായിരുന്ന നാണയ തുട്ടുകളും കവർന്നു. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെ ഉടമ ആലുവ നേതാജി റോഡിൽ മൂത്തേടൻ ലൈനിൽ ജോസ് കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ജില്ലാ പൊലീസ് ആസ്ഥാനമിരിക്കുന്ന പവർ ഹൗസ് കവലയിൽ മൂന്ന് പെട്ടികടകളാണുള്ളത്. ഇതിൽ മധ്യഭാഗത്തെ കടയിലായിരുന്നു കവർച്ച. കഴിഞ്ഞയാഴ്ച്ച പറവൂർ കവലയിൽ ആറ് വ്യാപാര സ്ഥാപനങ്ങളിലും ജി.സി.ഡി.എ റോഡിൽ വീട് കുത്തിതുറന്നും കവർച്ച നടന്നിരുന്നു.