mla
'അമ്മക്കിളിക്കൂട്' ഭവന നിർമ്മാണ പദ്ധതിയിൽ നിർമ്മിച്ച 29 -ാമത് വീടിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

ആലുവ: അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കി വരുന്ന 'അമ്മക്കിളിക്കൂട്' ഭവന നിർമ്മാണ പദ്ധതിയിൽ നിർമ്മിച്ച 29 -ാമത് വീടിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു.

ശ്രീമൂലനഗരം പഞ്ചായത്ത് 8-ാം വാർഡ് കൈപ്രയിൽ രണ്ടു കുട്ടികളുടെ മാതാവായ സുനിത അൻവർ എന്ന വിധവയ്ക്കായി കൂൾ ഹോം ബിൽഡേഴ്‌സ് (കെ.എച്ച്.ബി ഗ്രൂപ്പ്) ചെയർമാൻ ഡോ. മുഹമ്മദ് കമാൽ ളാഹിർ പദ്ധതി സ്‌പോൺസർ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ സരളാ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനുപ്, പഞ്ചായത്ത് മെമ്പർമാരായ എൻ.സി. ഉഷാകുമാരി, വി.വി സെബാസ്റ്റ്യൻ, സുലൈമാൻ പുതുവാൻ കുന്ന്, എന്നിവർ സംസാരിച്ചു.

പദ്ധതിയിൽ പൂർത്തിയായ 28 ഭവനങ്ങൾ കൈമാറുകയും മറ്റു ഏഴ് ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയുമാണ്. 510 ചതുരശ്ര അടിയിലാണ് ഈ ഭവനങ്ങൾ നിർമ്മിക്കുന്നത്.