കാലടി: പെരുമ്പാവൂർ - കാലടി എം സി റോഡിലെയും, ശ്രീ ശങ്കരാ പാലത്തിന്റെയും കുഴികളടച്ച് കാലടി ജനമൈത്രി പൊലിസ് നാട്ടുകാരുടെ മനം കവർന്നു. പുതുതായി ചാർജെടുത്ത എസ്.ഐ.റിൽസ് എം.തോമസിന്റെ നേതൃത്വത്തിൽ അഭിലാഷ്, ശ്രീകുമാർ എന്നിവരുടെ സംഘമാണ് കുഴികളടച്ചത്. ടിപ്പർ ലോറിയിൽ എത്തിച്ച ഗ്രാവൽ മിശ്രിതം നിരത്തിയാണ് കുഴികളടച്ചത്.