തൃപ്പൂണിത്തുറ: ബി.എം.എസ് സ്ഥാപന ദിനമായ ഇന്നലെ ഇരുമ്പനം ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ എറണാകുളം ജില്ലാ മോട്ടോർ തൊഴിലാളി സംഘം യൂണിറ്റ് രൂപീകരിച്ചു.ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ യോഗം ഉദ്ഘാടനംചെയ്തു. യൂണിറ്റ് കൺവീനർ പി.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.കെ.അനിൽകുമാർ, തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി വി.ജി.ബിജു, കുന്നത്ത്‌നാട് മേഖലാ സെക്രട്ടറി സുമേഷ് വലിയ നെല്ലൂർ, എന്നിവർസംസാരിച്ചു