നെടുമ്പാശേരി: കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് കുന്നുകര എം.ഇ.എസ് കോളേജിൽ പഠിപ്പുമുടക്കി വിദ്യാർഥികൾ പ്രകടനം നടത്തി. നിരാഹാര സമരം നടത്തിവന്ന കെ.എസ്.യുവിന്റെ സമരപന്തലിനും യൂത്ത് കോൺഗ്രസ് പ്രകടനത്തിനും നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അഫ്രീദി, സെക്രട്ടറി ഷാഫി, ആഷിക്, അരുൺ, യൂത്ത് കോൺഗ്രസ് നേതാക്കളായ സി.ജെ. ജോബിൻ, മെവിൻ വി. ജോയ്, പി.എച്ച്. അജ്മൽ തുടങ്ങിയവർ നേതൃത്യം നൽകി.