ആലുവ: ചാന്ദ്ര പര്യവേഷണ ചരിത്രം ഓട്ടൻതുള്ളലിലൂടെ അവതരിപ്പിച്ച് കീഴ്മാട് ജി യു.പിഎസ് വിദ്യാർത്ഥികൾ. ചാന്ദ്രദിനത്തോടനുബന്ധിച്ച് ആലുവ ബ്ലോക്ക് റിസോഴ്‌സ് സെന്റർ സംഘടിപ്പിച്ച ശാസ്ത്ര ക്ലബ്ബുകളുടെ സംഗമത്തിലാണ് പുതുമയാർന്ന രീതിയിൽ ബഹിരാരാകാശ നേട്ടങ്ങൾ അവതരിപ്പിച്ചത്.

കിഴക്കേ കടുങ്ങല്ലൂരിലുള്ള ബി.ആർ.സി യിൽ നടന്ന ചടങ്ങിൽ സമഗ്ര ശിക്ഷാ അസി. ജില്ലാ പ്രൊജക്ട് ഓഫീസർ എ. സന്ധ്യ ഉദ്ഘാടനം നിർവഹിച്ചു. ഡോ. എം.പി. വാസുദേവൻ ക്ലാസ്സ് നയിച്ചു. കി. കടുങ്ങല്ലൂർ എൽ.പി സ്‌ക്കൂൾ ഹെഡ്മാസ്റ്റർ ബാബു പോൾ, രഹന ഹമീദ്, ഷമീന ബീഗം എന്നിവർ സംസാരിച്ചു.