കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ആയുഷ്മാൻ ഭവ പ്രൊജക്ടിൽ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ബി.എൻ.വൈ.എസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് അസൽ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ- 9447977289