ചോറ്റാനിക്കര: തിമിലാചാര്യൻ നാരായണ മാരാർ സ്മാരക വാദ്യകലാരത്ന സുവർണ്ണ മുദ്ര സമർപ്പണം 25 ന് 3 ന് എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ ഭക്തപൂർണ്ണിമ ബഹുമതി ശാന്ത ബ്രാഹ്മണിയമ്മ (ബ്രാഹ്മണി പാട്ട് ), തിരുവില്വാമല ദൊരൈ സ്വാമി, എം.എസ്.അച്യുതവാര്യർ എന്നിവർക്ക് നൽകും. സുവർണ്ണ മുദ്ര പ്രഖ്യാപനം വേദിയിൽ സത്യൻനാരായണമാരാർ നടത്തും. എഴുത്തുകാരനും ആയുർവേദ ഫിസിഷ്യനുമായ ഡോ. നട്ടുവള്ളി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും ഡോ.രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും.സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.ദിലീപ് കുമാർ, കെ.എൻ.നന്ദകുമാർ ,തൃപ്പൂണിത്തുറ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.പ്രശസ്ത മാൻഡൊലിൻ വിദ്വാൻ യു.രാജേഷ് അവാർഡ് സമർപ്പണം നടത്തും.ഒരുമണി മുതൽ മണിമന്ദിരം കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ ജപാരാധന. വൈകീട്ട് 6 മുതൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിൽ നൂറിൽ പരം വാദ്യകലാകാരന്മാരുടെ പഞ്ചവാദ്യം.