അങ്കമാലി ബ്ലോക്ക്തല കർഷകസഭ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ അദ്ധ്യക്ഷത വഹിച്ചു.റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, തുറവൂർ, കാലടി, കാഞ്ഞൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലേയും അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള കർഷകരും കർഷക പ്രതിനിധികളും, കൃഷി ഓഫീസർമാരും കർഷകഗ്രാമസഭയിൽ പങ്കെടുത്തു. കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും, കർഷകർക്ക് ആവശ്യമുള്ള ഉത്പന്ന ഉപകരണങ്ങൾ, സബ്‌സിഡികൾ, ജലസേചന സൗകര്യങ്ങൾ മുതലായവയെപ്പറ്റിയുള്ള സമഗ്ര ചർച്ചകൾ സംഘടിപ്പിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ ബി.ആർ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജു വി. തെക്കേക്കര, ബിബി സെബി, ചെറിയാൻ തോമസ്, കെ.വൈ വർഗ്ഗീസ്, ജയാരാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, സ്ഥിരം സമിതി അംഗങ്ങളായ കെ.പി അയ്യപ്പൻ, ഗ്രേസ്സി റാഫേൽ എന്നിവർ പ്രസംഗിച്ചു.