pa
ചമ്പക്കര മഹിളാമന്ദിരത്തിൽ നടന്ന പേപ്പർ കാരി ബാഗ് നിർമ്മാണ പരിശീലന പരിപാടി പ്രതിഭ അൻസാരി ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: 50ാം ഡിവിഷനിലെ കുടുംബശ്രീ പ്രവർത്തകർക്ക് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി.ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിൽ പേപ്പർ ബാഗ് നിർമ്മിക്കാനുള്ള പദ്ധതിക്ക് കൊച്ചി നഗരസഭ തുടക്കം കുറിച്ചു. ചമ്പക്കര മഹിളമന്ദിരത്തിൽ നടന്ന നഗരസഭ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി ഉദ്‌ഘാടനം ചെയ്തു.കൗൺസിലർ വി.പി.ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മഹിള മന്ദിരം സൂപ്രണ്ട് എസ്.ആർ.ബീന, സിനി,രാധിക ബാബു എന്നിവർ സംസാരിച്ചു.