cpi
സി.പി.ഐയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന പ്രതിഷേധ പ്രകടനം

മൂവാറ്റുപുഴ: സി.പി.ഐയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഡി.ഐ.ജി ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ എൽദോ എബ്രഹാം എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. സുഗതൻ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.സി. സഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ലഫ് പാറേക്കാടൻ, എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ആൽവിൻ സേവ്യർ അടക്കമുള്ളവർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.

നെഹ്രുപാർക്കിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എ. നവാസ്, ഇ.കെ. സുരേഷ്, കെ.എ. സനീർ, വിൻസന്റ് ഇല്ലിക്കൽ, സീന ബോസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.ജി. ശാന്ത, പോൾ പൂമറ്റം, പി.വി. ജോയി, വി.എം. തമ്പി, വി.എം. നവാസ്, മേജോ ജോർജ്, കെ.ബി. നിസാർ എന്നിവർ നേതൃത്വം നൽകി.