ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ മുളന്തുരുത്തി പുളിക്കമാലിൽ ശാഖ, ഗവ. ഹൈസ്‌കൂൾ പി.ടി.എ, എണ്ണക്കാത്തറ ആയുർവേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആര്യമോൾ രമേശൻ ക്യാമ്പ് സന്ദേശം നൽകി. ശാഖാ സെക്രട്ടറി എം.കെ. കുമാരൻ, പി.ടി.എ പ്രസിഡന്റ് എ.എ. സുരേഷ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ജിഷ്ണു വേണുഗോപാൽ, ബീന, ആര്യ, ആരതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.