കൊച്ചി: വഴക്കുളത്ത് താമസിക്കുന്ന 12 വയസുള്ള ബംഗാൾ സ്വദേശിക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നു. കുട്ടി പഠിച്ചിരുന്ന കാലടി മറ്റൂർ പ്രദേശത്തും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സഹപാഠികളായ 38വിദ്യാർഥികളുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. സമാനമായ രോഗ ലക്ഷണങ്ങൾ മറ്റാരിലും കണ്ടെത്തിയിട്ടില്ല. മറ്റ് കുട്ടികളെല്ലാം തന്നെ രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നതായി വ്യക്‌തമായി. മാതാപിതാക്കൾക്ക് രോഗത്തെ സംബന്ധിച്ച് ബോധവത്കരണം നടത്തി.