തൃക്കാക്കര : കാക്കനാട് സബ് രജിസ്ട്രാർ ഓഫീസിലെ ഇന്റർനെറ്റ് തകരാർ ബി.എസ്.എൻ.എൽ പരിഹരിച്ചു. ഇന്നലെ രാവിലെമുതലാണ് ഓഫിസിന്റെ പ്രവർത്തനം സാധാരണ നിലയിലായത്.ഇന്റർനെറ്റ് തകരാറിലായതോടെ ഓഫീസ് പ്രവർത്തനമാകെ താളം തെറ്റിയിരുന്നു. രജിസ്ട്രാർ പരാതി നൽകി അഞ്ചുദിവസം പിന്നിട്ടപ്പോഴാണ് പ്രശ്‌നത്തിന് പരിഹാരമായത്.