guru
എസ്. എൻ. ഡി .പി. യോഗം ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം 219 ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗുരുദേവ ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപനം കുറിച്ച് നടന്ന ഗുരുദേവ സഹസ്രനാമാർച്ചന

കൊച്ചി: എസ്. എൻ. ഡി .പി. യോഗം ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം 219 ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഗുരുദേവ ഭാഗവത സപ്താഹ യജ്ഞവും ഗുരുദേവ സഹസ്രനാമാർച്ചനയും സമാപിച്ചു. നൂറുകണക്കിന് ഭക്തർ ഗുരുദേവ ജീവിതകഥ ആസ്വദിച്ചു.സപ്‌താഹ യജ്ഞത്തിൽ തന്ത്രിമാരായ ശശീധരൻ, ബിനു എന്നിവരുടെ മുഖ്യകാർമികത്വത്തിൽ യജ്ഞാവസാനം നടന്ന ഗുരുദേവ സഹസ്രനാമാർച്ചനയിൽ യജ്ഞാചാര്യ സുകുമാരി പുഷ്കരൻ മുഖ്യ ആചാര്യയായിരുന്നു. ഏഴു ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് അഡ്മിനിസ്ട്രേറ്റർ കെ.പി. ശിവദാസ് നേതൃത്വം നൽകി.