കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ക്ഷേത്ര ക്ഷേമ സമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഭാവയാമി - രഘുരാമംടത്തിൽ ഏഴാം ദിവസമായ ഇന്നലെ മാസ്‌റ്റർ ഭരത്ചന്ദ്രൻ ഭാരതീയ സംസ്‌കാരവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.