കൊച്ചി: കാക്കനാട് ശാന്തിഗിരി ആയുർവ്വേദ സിദ്ധ ഹോസ്‌പിറ്റലിന്റെ ആഭിമുഖ്യത്തിൽ 25 ന് രാവിലെ 9.30 മുതൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നടുവേദന, മുട്ടുവേദന, ഇടുപ്പ് വേദന, ഉപ്പൂറ്റിവേദന, നാഡി രോഗങ്ങൾ, പക്ഷാഘാതം, നീർവീക്കം, ആസ്‌തമ, വാതരോഗങ്ങൾ, പ്രമേഹം, പൈൽസ്, അൾസർ, സോറിയാസിസ്, മൈഗ്രയിൻ, അമിതവണ്ണം, ഗ്യാസ്ട്രബിൾ, ഉദരരോഗങ്ങൾ, രക്തസമ്മർദ്ദം, മൂത്രാശയരോഗങ്ങൾ, മൂത്രക്കല്ല്, സ്‌ത്രീ രോഗങ്ങൾ, കൈകാൽ മരവിപ്പ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ഡോക്‌ടർമാർ സൗജന്യമായി പരിശോധിച്ച് രോഗനിർണയം നടത്തും. വാസൻ ഐ കെയർ ആശുപത്രിയുടെ സൗജന്യ നേത്രപരിശോധനയും ഡി.ഡി.സി ലാബിന്റെ സൗജന്യ പ്രമേഹ നിർണയവും ഉണ്ടാകും. കൂടാതെ മറ്റ് ലാബ് ടെസ്‌റ്റുകളായ കൊളസ്‌ട്രോൾ, തൈറോയ്‌ഡ് എന്നിവയ്ക്ക് 50 ശതമാനം കുറവ് ലഭിക്കും. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 100 പേർക്കാണ് ഈ സൗകര്യം. ഫോൺ: 9447133546.