കോലഞ്ചേരി: സാറേ...ഒരു അവധി തരുവോ....മഴയെത്തിയതോടെ
ജില്ലാകളക്ടറുടെ ഫേസ് ബുക്ക് പേജിൽ മുറവിളിയാണ്.
ബ്രോ, സഹോ, സാർഎന്നിങ്ങനെ സംബോധന ചെയ്താണ് അവധിക്ക് അപേക്ഷിക്കുന്നത് .മഴയായതിനാൽ പ്രകാശ സംശ്ലേഷണം നടക്കാത്തത്‌കൊണ്ട് തുണി ഉണങ്ങുന്നില്ലെന്ന് ചിലർ. മഴയത്ത് വെള്ളം നിറഞ്ഞ തോട്ടിൽ വീണാൽ സമാധാനം പറയേണ്ടി വരുമെന്ന ഭീഷണിയുമായി വേറെചിലർ.
ഞങ്ങളീ അവധിയിങ്ങെടുക്കുവാ........എന്ന സുരേഷ് ഗോപി സ്റ്റൈൽ പ്രയോഗിക്കുന്നവരുമുണ്ട്.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ ജില്ലാ കളക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ അറിയിപ്പുണ്ടാകും. വ്യാജ അറിയിപ്പുകൾ അവഗണിക്കുക എന്ന് കളക്ടർ ഫേസ് ബുക്ക് പേജിൽ കുറിച്ചതോടെയാണ് അവധിക്കായുള്ള മുറവിളി മുറുകിയത് . അവധി അദ്ധ്യയന ദിനങ്ങളെ ബാധിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പരാതി വന്നതോടെഇക്കാര്യത്തിൽനിയന്ത്രണമുണ്ട്. യഥാർത്ഥത്തിൽ അവധിക്കു പിന്നിൽ കളക്ടർ മാത്രമല്ല എന്നയാഥാർത്ഥ്യം പലർക്കുമറിയില്ല.
അവധി വരുന്നത് ഇങ്ങനെ:
കനത്ത മഴ,വെള്ളപ്പൊക്കം മൂലം ഗതാഗതം സ്തംഭനം, അപകട സാദ്ധ്യതഎന്നിവയുണ്ടാകണം
വില്ലേജ് ഓഫീസർമാർ സ്ഥലം സന്ദർശിച്ച് തഹസിൽദാർമാർക്ക് റിപ്പോർട്ട് നൽകും
. തഹസിൽദാർമാർ സ്ഥലം സന്ദർശിച്ച് നിജ സ്ഥിതി പരിശോധിക്കും.
തുടർന്ന് റിപ്പോർട്ട് എ.ഡി.എമ്മിന് കൈമാറും.
ഇതിനുശേഷംആവശ്യമെങ്കിൽ കളക്ടർ അവധി പരിഗണിക്കും