കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഭാരവാഹികളായി ജോജോ അഗസ്റ്റിൻ (പ്രസിഡന്റ് ), അമൽജിത് പി. ജോഷി (വൈസ് പ്രസിഡന്റ്, എഡ്യൂക്കേഷൻ), സി.എം. ചെറിയാൻ (വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻസ്), ദിവ്യ മുരുകേഷ് (വൈസ് പ്രസിഡന്റ്, മെമ്പർഷിപ്പ്), വരുൺ ഇ.യു. (സെക്രട്ടറി), രാഹുൽ ജോസഫ് (ട്രഷറർ), സിബി തോമസ് (സെർജന്റ് ) എന്നിവർ ചുമതലയേറ്റു.
സ്ഥാനാരോഹണച്ചടങ്ങ് എം. ജോർജ് കോര ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ഡയറക്ടർ നീൽ ആന്റണി ഗോൺസ്ലേവ്‌സ്, ഏരിയാ ഡയറക്ടർ ജിസ്‌മി ജോസ്, മുൻ പ്രസിഡന്റ് ജോസ് ജോർജ്, പ്രദീപ്കുമാർ കെ.സി., കെ. പരമേശ്വരൻ നായർ, സജു കെ. സേവ്യർ, ജോജോ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.