social-issu
മൂവാറ്റുപുഴ നഗരത്തിലെ റോഡിലൂടെ പോകുന്ന തെരുവുനായ്ക്കൂട്ടം

മൂവാറ്റുപുഴ: യാത്ര മൂവാറ്റുപുഴ നഗരത്തിലൂടെയാണെങ്കിൽ സൂക്ഷിക്കണം. നിങ്ങൾ തെരുവ് നായ്ക്കളുടെ കടി കൊള്ളാതെ രക്ഷപെട്ടാൽ ഭാഗ്യമായി കരുതാം. അതേ നഗരത്തിൽ പലേടത്തും തെരുവുനായ്ക്കൾ പിടി മുറുക്കിയിരിക്കുകയാണ്.

തെരുവുനായ്ക്കളുടെ ശല്യം ഏറെ ബുദ്ധിമുട്ടിക്കുന്നത് സ്കൂൾ വിദ്യാർത്ഥികളെയും പ്രായമായവരെയുമാണ്. നഗരത്തിൽ അലഞ്ഞു നടക്കുന്ന തെരുവു നായകൾ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗ് കടിച്ചുകീറിയെടുക്കാൻ ശ്രമിക്കുന്നത് പതിവായി. ബാഗിനകത്തുള്ള ഭക്ഷണസാധനങ്ങളുടെ മണം പിടിച്ചാണ് തെരുവു നായ്ക്കൾ കുട്ടികളുടെ പിറകെ എത്തുന്നതും ബാഗിൽ ചാടിപ്പിടിക്കുന്നതും.

കാലവർഷം ശക്തമായതോടെ റോഡരികുകളിൽ തള്ളുന്ന മാലിന്യങ്ങൾ തിന്നുന്നതിനായി തെരുവുനായ്ക്കൾ കൂട്ടം കൂടി നടക്കുകയാണ്. ആരെങ്കിലും ഓടിക്കുവാൻ ശ്രമിച്ചാൽ ഇവ കൂട്ടമായി തിരിഞ്ഞ് ആക്രമിക്കാനെത്തും.

മുനിസിപ്പൽ അധികാരികളാകട്ടെ ഇതിനൊന്നും പരിഹാരം കാണുന്നില്ല.

അടിയന്തര

നടപടിവേണം

നഗരത്തിലൂടെ സുരക്ഷിത യാതയ്ക്ക് അവസരമൊരുക്കേണ്ടത് മുനിസിപ്പൽ ഭരണാധികാരികളാണ്. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.

മുസ്ഥഫ കൊല്ലംകുടി,

മുവാറ്റുപുഴ പൗരസമിതി.