അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ 73 മത് വാർഷികം ജൂലായ് 27ന് നടക്കും.വൈകീട്ട് 5 ന് ലൈബ്രറി അങ്കണത്തിൽ വച്ച് റോജി.എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും,കഥാകൃത്ത് സുരേഷ് കീഴില്ലം ടി.പി.ബാലകൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിക്കും.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കും.