നെടുമ്പാശേരി: അത്താണി ശ്രീവീര ഹനുമാൻ കോവിലിൽ വാല്മീകി രാമായണം നവാഹ സത്രം ജൂലായ് 28 മുതൽ ആഗസ്റ്റ് ആറ് വരെ നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഗോപൻ ചെങ്ങമനാട് പത്രസമ്മേളനത്തിൽ അറിയിച്ചു.

28ന് വൈകിട്ട് അഞ്ചിന് കേരള ജുഡീഷറി അക്കാദമി ചെയർമാൻ ജസ്റ്റീസ് കെ.ടി. ശങ്കരൻ ഉദ്ഘാടനം ചെയ്യും. യജ്ഞാചാര്യൻ ആലപ്പാട്ട് രാമചന്ദ്രൻ മുഖ്യാത്ഥിയായിരിക്കും. തുടർന്ന് വാല്മീകി രാമായണ മഹാത്മ്യം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും വിവിധ പൂജകളും നടക്കും.

#29ന് ശ്രീരാമാവതാരം എന്ന വിഷയത്തിൽ കിഴക്കേടം ഹരി നാരായണനും സീതാസ്വയംവരം എന്ന വിഷയത്തിൽ വെൺമണി രാധാന്തർജ്ജനവും, അഹല്യമോഷം എന്ന വിഷയത്തിൽ ആലപ്പാട്ട് രാമചന്ദ്രനും പ്രഭാഷണങ്ങൾ നടത്തും.

#30ന് ശ്രീരാമാഭിഷേക വിഘ്‌നം എന്ന വിഷയത്തിൽ കാവനാട് രാമൻ നമ്പൂതിരിയും ഭരതന്റെ നന്ദീ ഗ്രാമ പ്രവേശം എന്ന വിഷയത്തിൽ തൃപ്പൂണിത്തറ വിജയകുമാറും ലക്ഷ്മണോപദേശം, രാമന്റെ പഞ്ചവടിപ്രവേശം എന്നീ വിഷയങ്ങളിൽ സുബ്രഹ്മണ്യൻ നമ്പൂതിരിയും പ്രഭാഷണം നടത്തും.

#ആഗസ്റ്റ് 6 ന് രാമായണത്തിന്റെ മഹിമ എന്ന വിഷയത്തിൽ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരിയും,​ വാല്മീകി രാമായണ സത്രസംഗ്രഹം എന്ന വിഷയത്തിൽ യജ്ഞാചര്യൻ ആലപ്പാട്ട് രാമചന്ദ്രനും പ്രഭാഷണങ്ങളും നടത്തും.