അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്രസംവാദവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടി നാളെ നടക്കും.വൈകീട്ട് 6 ന് മർച്ചന്റ്‌സ് അസ്സോസിയേഷൻ ഹാളിൽ കലാലയ രാഷ്ട്രീയം അനിവാര്യമോ എന്ന വിഷയത്തെക്കുറിച്ച് ജയിൻ യൂണിവേഴ്‌സിറ്റി ബിരുദാന്തരബിരുദ വിദ്യാർത്ഥി പോൾ വർഗ്ഗീസ് വിഷയം അവതരിപ്പിക്കും. കോഴിക്കോട് സർവകലാശാല ലക്ഷദ്വീപ് സെന്റർ പ്രിൻസിപ്പാൾ ഡോ. സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്യും. ഭാരതാമാത കോളേജ് കൗൺസിലർ അബ്‌ദേൽ സിനി ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും