അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കർക്കിടകഞ്ഞി വിതരണം ആരംഭിച്ചു. ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായി ആയുർവേദ ഡോക്ടർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസഫ് പാറേക്കാട്ടിൽ, എം എം ജയ്സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ടി ടി പൗലോസ്, ലത ശിവൻ, ധന്യ ബിനു, ജിന്റോ വർഗീസ്, ലിസി മാത്യു, ടെസി പോളി, കെ.ടി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.