കൊച്ചി : സ്‌കൂൾ, കോളേജ് അദ്ധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും സമ്മേളനം നാളെ (വെള്ളി) കളമശേരിയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെൻറ് ആൻഡ് എൻട്രപ്രണർഷിപ്പ് കാമ്പസിൽ നടക്കും.
ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ചർച്ച ചെയ്യും. മുൻ കർണാടക മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.ജെ. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.എം. ഫ്രാൻസിസ്, ഡോ.ഇ.എം. തോമസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.