വൈപ്പിൻ: 4-ാമത് സഫ്ദർ ഹാഷ്മി പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മലയാള നാടക മേഖലയിൽ സമഗ്ര സംഭാവന നല്കിയവരെയാണ് പരിഗണിക്കുന്നത്. ഈ മേഖലയിൽ മികവ് പുലർത്തിയ വ്യക്തികൾക്ക് നേരിട്ടോ, സ്ഥാപനങ്ങൾക്കോ, സംഘടനകൾക്കോ, മറ്റു വ്യക്തികൾക്കോ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ആഗസ്റ്റ് 5ന് മുൻപ് സെക്രട്ടറി, സഫ്ദർ ഹാഷ്മി സാംസ്‌ക്കാരിക കേന്ദ്രം, ഞാറയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ബിൽഡിംഗ്, ചർച്ച് റോഡ്, ഞാറയ്ക്കൽ പി.. ഒ., പിൻ - 682505 എന്ന വിലാസത്തിൽ ലഭിക്കണം.