വൈപ്പിൻ: ഗോശ്രീ പാലം വഴി രണ്ടാഴ്ചയ്ക്ക് മുൻപ് സർവീസ് ആരംഭിച്ച വൈറ്റില ഞാറയ്ക്കൽ തിരുക്കൊച്ചി ബസ് സർവീസിന് പാർക്കിങ്ങിനോ മറ്റും അനുയോജ്യമായ സ്ഥലമില്ലാത്തതിനാൽ പുതുതായി ഇറക്കിയ 12 ബസിന് ഞാറയ്ക്കലിൽ ട്രിപ്പ് അവസാനിക്കുമ്പോൾ വണ്ടിക്ക് അനുയോജ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തി നൽകണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ജയ് ഹിന്ദ് മൈതാനി ഇതിനായി ഉപയോഗിക്കാവുന്നതാണ്. സാധിച്ചില്ലെങ്കിൽ സർവീസ് നായരമ്പലം വരെ നീട്ടി വില്ലേജ് ഓഫീസിന് സമീപമുള്ള കുഴൽ കിണർ മൈതാനിയിൽ പാർക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് സമിതി പറഞ്ഞു.

#കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം നായരമ്പലം കുഴകൽക്കിണർ മൈതാനിയാണ്.

#കൂടുതൽ ബസ് അനുവദിച്ച് ചെറായി മുനമ്പം പ്രദേശത്തേക്കും, അവിടെ നിന്നും ആലുവ ഭാഗത്തേയ്ക്കും സർവീസ് നടത്തണം.

#22 തിരുക്കൊച്ചി ബസ് സർവീസുകളിൽ ആറെണം മാത്രമാണ് കൃത്യമായി സർവീസ് നടത്തുന്നത്.

# ഈ ബസുകൾക്ക് പുറമെ സ്വകാര്യ ബസുകളെകൂടി നഗരത്തിന്റെ വിവിധ ഭാഗങ്ങളേക്ക് കടത്തിവിട്ടാൽ മാത്രമെ വൈപ്പിനിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകുകയുള്ളൂ.

പോൾ ജെ. മാമ്പിള്ളി ,ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ചെയർമാൻ