വൈപ്പിൻ: എടവനക്കാട് - അയ്യമ്പിള്ളി മത്സ്യത്തൊഴിലാളി സഹകരണസംഘം വനിതകൾക്ക് മൈക്രോഫൈനാൻസ് വായ്പ വിതരണവും , ചികിത്സാ സഹായ വിതരണവും നടത്തി. മത്സ്യഫെഡ് ജില്ലാമാനേജർ ഡെയ്‌സി ബെന്നി ഉദ്ഘാടനം ചെയ്തു. സംഘംപ്രസിഡന്റ് കെ.ജെ ആൽബി അധ്യക്ഷത വഹിച്ചു. പതിനൊന്നരലക്ഷം രൂപയാണ് വിതരണം ചെയ്തത്. ബോർഡ് അംഗം ഗോപാലകൃഷ്ണൻ, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ ആനി ഷഫ്‌ന, സംഘം സെക്രട്ടറി രാജേശ്വരി എന്നിവർ പ്രസംഗിച്ചു.