വൈപ്പിൻ: ചെറായി വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ്‌മേരീസ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഭരിക്കാൻ തങ്ങൾക്കാണ് അധികാരമെന്ന യാക്കോബായ വിഭാഗത്തിന്റെ കേസ് എറണാകുളം ജില്ലാ കോടതി തള്ളി. ചെറായി പുതുശ്ശേരി അജിമോൻ വർഗീസും മറ്റ് 11 പേരുംചേർന്ന്

മാർത്തോമ ബസേലിയോസ് പൗലോസ് രണ്ടാമനെയും മറ്റു അഞ്ച് പേരെയും എതിർകക്ഷികളാക്കി നൽകിയ കേസിലാണ് വിധി.
യാക്കോബായ സിറിയൻ ചർച്ച് അസോസിയേഷൻ 2002ൽ അംഗീകരിച്ച ഭരണഘടന തങ്ങൾ 2012ൽ പൊതുയോഗം കൂടി അംഗീകരിച്ചതാണെന്നും അതനുസരിച്ച് തങ്ങൾക്കാണ് ഭരണത്തിനുള്ള അർഹതയെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. എന്നാൽ 1934ലെ ഭരണഘടനയനുസരിച്ചാണ് പള്ളികൾ ഭരിക്കപ്പെടേണ്ടതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയുടെ ഭരണത്തിനുള്ള അർഹതക്ക് വിദൂരസാധ്യത പോലും യാക്കോബായ വിഭാഗത്തിനില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
200 വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജാവാണ് പള്ളി സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചത്.