ആലുവ: ആലുവ നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വിഭാഗങ്ങളിൽ മികവ് കാണിച്ച കർഷകരെ ആദരിക്കും. പട്ടികജാതി വിഭാഗം, പൊതുവിഭാഗം, വാഴകൃഷി, കുട്ടികർഷക (വിദ്യാർത്ഥികൾ), സമ്മിശ്രകൃഷി, പച്ചക്കറി കൃഷി, യുവകർഷകൻ എന്നീ വിഭാഗങ്ങളിലായിട്ടാണ് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നത്. അർഹതയുള്ള കർഷകർ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ചിനകം ആലുവ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. ആഗസ്റ്റ് 17നാണ് (ചിങ്ങം ഒന്ന്) കർഷകരെ ആദരിക്കുന്നത്.