കൊച്ചി : കിടത്തിച്ചികിത്സ ആരംഭിക്കാൻ ഒരുങ്ങുന്ന കൊച്ചി കാൻസർ റിസർച്ച് സെന്ററിൽ ജൂനിയർ മെഡിക്കൽ ഓഫീസർ, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു.

ജൂനിയർ മെഡിക്കൽ ഓഫീസർ തസ്തികയിൽ ആറ് മാസത്തേയ്ക്കാണ് നിയമനം. നാല് ഒഴിവുകളുണ്ട്. യോഗ്യത മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ടി.സിയോടുകൂടിയ എം.ബി.ബി.എസ് അഥവാ തത്തുല്യയോഗ്യത. പ്രതിമാസം 53,000 രൂപയാണ് പ്രതിഫലം.

നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്കാണ് നിയമനം. അപേക്ഷകർ പ്‌ളസ് ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരാകണം. കെ.എൻ.എം.സി രജിസ്‌ട്രേഷനുള്ള അംഗീകൃത ആശുപത്രിയിൽ നിന്നുള്ള എ.എൻ.എം സർട്ടിഫിക്കറ്റ്, ആർ.സി.സി, എം.സി.സി എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ്, എം.സി.സി പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനിംഗ്, ചുരുങ്ങിയത് 200 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നുള്ള നഴ്‌സിംഗ് എയ്ഡ് ട്രെയിനിംഗ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 100 ൽ കുറയാത്ത കിടക്കകളുള്ള ആശുപത്രിയിൽ നിന്നുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ആവശ്യമാണ്.ബി.എസ് സി നഴ്‌സിംഗ് കഴിഞ്ഞവർ അപേക്ഷിക്കേണ്ട.

പ്രതിമാസ ശമ്പളം 17,325. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് ഒന്നിന് കളമശേരി മെഡിക്കൽ കോളേജിന് സമീപത്തെ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിമുഖത്തിന് എത്തണം.