പെരുമ്പാവൂർ: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യക്കൃഷി രണ്ടാംഘട്ട പദ്ധതിപ്രകാരം കൃഷിചെയ്യുന്ന കർഷകർക്ക് സൗജന്യ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ, സിനു ശശി, ജഗരാജു, ലിസി മത്തായി, ഷൈമി വർഗീസ്, ബിബിൻ പുനത്തിൽ, എൽസി പൗലോസ്, എസ്. നാരായണൻ, ദേവീ ചന്ദ്രൻ , ജയരാജ്, ശ്യാംലാൽ, എൽദോ മാത്യൂസ് എന്നിവർ സംസാരിച്ചു