മൂവാറ്റുപുഴ: എറണാകുളം ജില്ലാ ഓട്ടോ കൺസൾട്ടന്റ് ആൻഡ് വർക്ക്ഷോപ്പ് ഓട്ടോമൊബെെൽ ഡ്രെെവിംഗ് സ്ക്കൂൾ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് വാഴപ്പിള്ളി ജംഗ്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. എം എൽഎമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.