ആലുവ: പുരോഗമന കലാസാഹിത്യ സംഘം കീഴ്മാട് യൂണിറ്റ് സമ്മേളനം ആലുവ മേഖലാ പ്രസിഡന്റ് ജയൻ മാലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.വി. വിജയകുമാരി, സുനിൽ കടവിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി.വി. മന്മഥൻ, എം.എൻ. ബാലകൃഷ്ണൻ, കെ.എം. സുധാകരൻ (രക്ഷാധികാരികൾ), ജോസഫ് കുര്യാപ്പിള്ളി (പ്രസിഡന്റ്), കെ. വിജയലക്ഷ്മി, പി.എസ്. കാർത്തികേയൻ (വൈസ് പ്രസിഡന്റുമാർ), അഭിലാഷ് അശോകൻ (സെക്രട്ടറി), ഒ.പി. അനൂപ്, ജയശ്രീ ഗോപിനാഥ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.