നെടുമ്പാശേരി: പ്രളയം തകർത്ത കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പാറക്കടവ് ബ്ലോക്കും കൃഷി വകുപ്പും ചേർന്ന് വിള ഇൻഷ്വറൻസ് ഇനത്തിലും നഷ്ട പരിഹാരമായും കർഷകർക്ക് നൽകിയത് 5,06,72,718 രൂപ. ഇതിന് പുറമെ പച്ചക്കറി തൈകൾ, വിത്തുകൾ, വളം എന്നിവയും വിതരണം ചെയ്തു. പ്രളയത്തിന് ശേഷം നെൽ കൃഷിയിലാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാനായത്. വിള ഇൻഷ്വറൻസ് വിഭാഗത്തിൽ രണ്ട് പാടശേഖര സമിതികൾക്കും 30 കർഷകർക്കുമായി 20,37,660 രൂപ നൽകി.പ്രളയത്തിൽ പ്രവർത്തന രഹിതമായ ലിഫ്റ്റ് ഇറിഗേഷനുകളിലെ പമ്പ് സെറ്റുകൾ പുനസ്ഥാപിക്കുന്നതിനായി 2,22,366 രൂപ വിതരണം ചെയ്തു. 1,98,000 രൂപക്ക് 90,000 പച്ചക്കറി തൈകളും ബ്ലോക്ക് പരിധിയിൽ വിതരണം ചെയ്തതായി കൃഷി ഓഫീസർ സൈജ ജോസ് പറഞ്ഞു.

#ആറ് പഞ്ചായത്തുകളിലായി 5081 കർഷകരാണ് പ്രളയത്തിൽ നഷ്ടം സംഭവിച്ചു.

#ഓരോ പഞ്ചായത്തിനും 6000 വീതം 36000 സീഡ് കിറ്റുകൾ വിതരണം ചെയ്തു.

#15000 പച്ചക്കറി തൈകളും ഓരോ പഞ്ചായത്തിനും വിതരണം ചെയ്തു.