ഇടപ്പള്ളി :എളമക്കര പൊലീസ് സ്റ്റേഷന്റെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡെപ്യൂട്ടി കമ്മിഷ്ണർ പി. എൻ. രമേഷ് കുമാർ പറഞ്ഞു. ഇപ്പോൾ വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ. കെട്ടിടം പണിയാൻ ഇതു വരെ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. അതിനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മഴയിൽ ചോർന്നൊലിക്കുന്ന എളമക്കര പൊലീസ് സ്റ്റേഷന്റെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. ഹൈബി ഈഡൻ എം.എൽ.എ സ്ഥാനം ഒഴിഞ്ഞതിനാൽ തിരഞ്ഞെടുപ്പിന് ശേഷമേ ഇനി പുതിയ എം.എൽ.എയുടെ ഇടപെടൽ ഇക്കാര്യത്തിലുണ്ടാകൂ.

കൊച്ചി നഗരത്തിലെ പ്രധാനപെട്ട സ്റ്റേഷനാണിത്. മാസം ഇരുന്നൂറോളും കേസുകളും ഇവിടെ ഉത്ഭവിക്കുന്നുണ്ട്.